ഐതീഹ്യം
ഗരുഡാരൂഢനായി ചെമ്മനാട്ടപ്പന്‍


ഏതൊരു നാടിന്റെയും ഐശ്വര്യം അവിടുത്തെ ക്ഷേത്രങ്ങളും ആ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തികളും ആണ്. ഇപ്രകാരം ഗരുഡ ചൈതന്യതാല്‍ സമൃതമായ നാടാണ്‌ ചെമ്മനാട്.

ക്ഷേത്രം

ആയിരത്തില്‍ ഏറെ പഴക്കമുള്ള ക്ഷേത്രമാണ് "ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു" ക്ഷേത്രം.ഗരുഡന്‍ സ്വയം വന്നിരുന്ന ശേഷം പ്രതിഷ്ഠ നടത്തിയ കേരളത്തിലെ ഏക ക്ഷേത്രമാണിത്.എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിന്‍റെ കിഴക്കുഭാഗത്തായി (ഏകദേശം 4 കി.മി) തിരുവാണിയൂര്‍ പഞ്ചായത്തില്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു .
മഹാവിഷ്ണു വാഹനമായ "ഗരുഡനും" വൈഷ്ണവാവതാരമായ "ശ്രീകൃഷ്ണനും" മോഹിനി സ്വരൂപത്തിലുള്ള "മഹാവിഷ്ണു"വുമാണ് ചെമ്മനാട് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ടകള്‍ (ആരാധനമൂര്‍ത്തികള്‍). ഇപ്രകാരം ഗരുഡനും ,ശ്രീകൃഷ്ണനും ,മഹാവിഷ്ണുവും ഒരുമിച്ച് പ്രതിഷ്ടിതമായിട്ടുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണിത്. കേരളത്തില്‍ ഗരുഡ പ്രതിഷ്ഠ ഉള്ള മറ്റൊരു ക്ഷേത്രം മലപ്പുറം ജില്ലയില്‍ മാത്രം ആണ് ഉള്ളത് . പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരനുഷ്ടനങ്ങളോട് ഏറെ സാമ്യമുള്ളതാണ് ഈ ക്ഷേത്രത്തിലെ ആചാരാനുഷ്ടനങ്ങള്‍.ഒരേ ഭിത്തിക്ക് അഭിമുഖം ആയിട്ടാണ് ഈ ക്ഷേത്രത്തിലെ ശ്രീകോവിലുകള്‍ (ശ്രീകൃഷ്ണനും,മഹാവിഷ്ണുവും) നിലകൊള്ളുന്നു എന്നുള്ളതും ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണു. പ്രശസ്തമായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യ മാലയില്‍ ഈ ഗരുഡ ക്ഷേത്രത്തെകുറിച്ച് പ്രതിപാതികുന്നു.


ഐതീഹ്യം (ക്ഷേത്രോല്ല്പ്പത്തി)


വൈഷ്ണവ ഭക്തരുടെ നാടാണ്‌ ചെമ്മനാട്. പുരാതനകാലം മുതല്‍ക്കു തന്നെ ദേശക്കാര്‍ വൈകുണ്ടെശ്വരന്‍ ആയ മഹാവിഷ്ണുവിനെ (മോഹിനിസ്വരൂപത്തെ)ആരാധിച്ചിരുന്നു.
പില്‍കാലത്ത് ദേശത്തിന്‍റെ ഉന്നതിയ്കും സമ്പല്‍ സമൃതിക്കും മോഹിനി ഭാവത്തില്‍ ഉള്ള മഹാവിഷ്ണു വിഗ്രഹത്തെ "ചെമ്മനാട്ടപ്പനെ" അല്‍പംകൂടി ഉയര്‍ന്ന ശ്രീകോവിലില്‍ പ്രതിഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി പുതിയ ഒരു ശ്രീകോവില്‍ (ഓരോ കഴുകൊലിലും ദശാവതാരങ്ങളും,ശില്പങ്ങളും തീര്‍ത്തിട്ടുള്ള മനോഹരമായ ശ്രീകോവില്‍) അര്‍ദ്ധവൃത്താഗതിയില്‍ പണി കഴിപ്പിച്ചു.
മഹാവിഷ്ണു വിഗ്രഹത്തിന്റെ പ്രിതിഷ്ടാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് ക്ഷേത്രം തന്ത്രി സ്നാനാര്‍ത്ഥം ക്ഷേത്ര കുളത്തില്‍ ചെല്ലുകയും തത്സമയം യാദൃചികമായി തന്ത്രി മരം കൊണ്ടുള്ള ഒരു പെട്ടി ജലത്തില്‍ നിന്നും പൊങ്ങി വന്നതായി കണ്ടു. അത് തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ അഞ്ജനകല്ലില്‍ നിര്‍മിച്ച മൂന്ന്‍ വൈഷ്ണവ വിഗ്രഹങ്ങള്‍ അദ്ദേഹം ദര്‍ശിച്ചു.
പിന്നീടുള്ള പ്രശനവിധിപ്രകാരം വൈഷ്ണവ വിഗ്രഹങ്ങളില്‍ ഏറ്റവും ചെറുതായ ശ്രീ കൃഷ്ണ വിഗ്രഹം പുതിയതായി നിര്‍മിച്ച ശ്രീകോവിലില്‍ പ്രതിഷ്ടിക്കാന്‍ നിശ്ചയിക്കുന്നു.തത്പ്രകാരം മഹാവിഷ്ണുവിന് അപ്രീതി ഉണ്ടാകുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
മറ്റ് രണ്ട് വൈഷ്ണവ വിഗ്രഹങ്ങള്‍ സമീപ ദേശങ്ങളായ തുളവന്‍കുളങ്ങര വാര്യത്തും,പെരുമ്പിള്ളിയില്‍ വൈലോപ്പിള്ളി എന്ന സ്ഥലങ്ങളിലും പ്രതിഷ്ട്ടിക്കുവാന്‍ നിശ്ചയിക്കുന്നു . തത്സമയം ഒരു അശരീരി ഉണ്ടായി " പ്രതിഷ്ഠ സമയം സൂചിപ്പിച്ചുകൊണ്ട് ഒരു കൃഷ്ണപരുന്തിന്‍റെ (ഗരുഡന്‍) ആഗമനമുണ്ടാകും".
ശ്രീകൃഷ്ണവിഗ്രഹ പ്രിതിഷ്ടക്കായി കൃഷ്ണപരുന്തിനെ (ഗരുഡനെ) ഏറെനേരം കാത്തുനിന്നിട്ടും കാണായ്കയാല്‍ ശ്രീകൃഷ്ണ വിഗ്രഹം പ്രേതിഷ്ട്ടിച്ചു ആര്‍ക്ഗ്യപാദ്യതികളും ,നിവേദ്യവും കഴിക്കുകയും ,തുടര്‍ന്ന് ശ്രീഭൂതബലിക്കായി തന്ത്രി പുറത്തിറങ്ങിയപ്പോള്‍ ചിറകടിച്ചു ശബ്തഘോഷത്തോടെ ഒരു വലിയ പരുന്ത് അര്‍ത്ഥവൃത്താകൃതിയില്‍ തീര്‍ത്തിട്ടുള്ള ശ്രീകോവിലിന്റെ കന്നിമൂലയിലുള്ള ഗരുഡ ശില്‍പം തീര്‍ത്തിട്ടുള്ള ഇരുപത്തെട്ടാമത്തെ കഴുകോലില്‍ ശരിയായ പ്രിതിഷ്ട്ട സമയം സൂചിപ്പിച്ചുകൊണ്ട് പറന്നുവന്നിരുന്നു.
സംഭ്രമം വിട്ടു മാറിയപ്പോള്‍ തന്ത്രി ശ്രീകൃഷ്ണവിഗ്രഹത്തില്‍ ആടിയ കലശത്തില്‍ അല്പം ബാക്കി ഉണ്ടായിരുന്നത് ഗരുഡനു ആടുകയും യഥാവിധി പൂജയും നിവേദ്യവും സമര്‍പ്പിച് നാളികെരോതകത്താല്‍ അഭിഷേകം ചെയ്തും ഗരുഡനെ കഴുകൊലില്‍ തന്നെ പ്രിതിഷ്ട്ടിച്ചു.
ഗരുഡന് ആദ്യമായി അഭിഷേകം ചെയ്തത് നാളികേരോദകമായതിനാല്‍ ദിവസവും രാവിലെ ഗരുഡന്‍റെ അഭിഷേകം നാളികേരോദകത്തിനാലാണ് . ഒരു ദിവസത്തില്‍ ഒരു പ്രാവശ്യമേ ഇപ്രകാരം ചെയ്യാവു എന്നാണ് നിഷ്ഠ.
അഭിഷേകത്തിനു ശേഷം ആരെങ്കിലും നാളികേരം ഗരുഡനു സമര്‍പ്പിച്ചാല്‍ ആ നാളികേരം ഗരുഡ ശ്രീകോവിലിന്‍റെ മുന്നിലുള്ള വൃത്താകൃതിയിലുള്ള ശിലയില്‍ ഉടയ്കുക ആണ് പതിവ്. "നാളികേരം ഉടയ്ക്കല്‍ " എന്ന വഴിപാടായി ആദരിച്ചുപോരുന്നു. സമീപവാസികള്‍ പാമ്പിനെ കണ്ടാല്‍ ഗരുഡന് ഒരു നാളികേരം ഉടയ്കുന്നത് പതിവാണ്.
ഗരുഡനു ആദ്യമായി നിവേദിച്ചത് ഒരു നാഴി പടച്ചോറും,ഒരു ചെറിയ പടച്ചോറും പിന്നീട് "നാഴിയും പിടിയും" എന്ന പേരില്‍ പ്രസിദ്ധമായി.പക്ഷി പീഡ ഒഴിവാക്കുന്നതിനായി ഗരുഡനു "പക്ഷിമണി സമര്‍പ്പണം" എന്ന വഴിപാടും ഇവിടെ നിലകൊള്ളുന്നു.


അനുഭവങ്ങള്‍


പക്ഷിപീഡ എന്ന രോഗവും പാമ്പുകടിയേറ്റ പലര്‍ക്കും ഗരുഡ സ്വാമിയുടെ പ്രസാദം കഴിച്ചു രോഗമുക്തിയും കൈവന്നിട്ടുണ്ട്.കൂടാതെ നടക്കുവാന്‍ കഴിയാത്ത കുട്ടികളും സംസാരിക്കാത്ത കുട്ടികളും അംഗവൈകല്യമുള്ള കുട്ടികളും ഇവിടെ വന്നു ഗരുഡനു വഴിപാടുകള്‍ കഴിച്ച ശേഷം നടന്നതായും സംസാരിച്ചതായും പറയപ്പെടുന്നു
മഹാവിഷ്ണു വാഹനമായ ഗരുഡനെ ക്ഷേത്രത്തിന്‍റെ പുറത്തേയ്ക്ക് എഴുന്നുള്ളിക്കാറില്ല കാരണം തന്‍റെ സ്വന്തം ചിറകാല്‍ പറന്ന് ദേശവാസികളെ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നാണു വിശ്വാസം.
ചെമ്മനാട് കരയില്‍ യാതൊരു മാര്‍ഗവും ഇല്ലാതെ വന്നാല്‍ മാത്രമേ ഗരുഡനെ എഴുന്നുള്ളിക്കാവൂ.അങ്ങനെ എഴുന്നുള്ളിച്ചാല്‍ ക്ഷേത്രത്തിനും നാടിനും വേണ്ടതെല്ലാം ഗരുഡന്‍ കൊണ്ടുവരുമെന്നാണ് സങ്കല്‍പം .
ആയുര്‍വേദ ആചാര്യനും കൊച്ചി രാജകൊട്ടാരത്തിലെ വൈദ്യനുമായിരുന്ന "കോക്കരമന പരമേശ്വരന്‍ നമ്പൂതിരി" തന്‍റെ കുടുംബ പരദേവതയ്ക്കായി ഗരുഡനെ ഉപാസികുകയും വിഷവൈദ്യചികിത്സയ്കുള്ള കര്‍മഭൂമി ആയി അദ്ദേഹം ഈ ക്ഷേത്രം തെരഞ്ഞെടുകുകയും ചെയ്തിരുന്നതായി പഴമക്കാര്‍ പറയുന്നു .
ചോറ്റാനിക്കര അമ്മയുടെ സഹോദരനായി "ചെമ്മനാട്ടപ്പന്‍" അറിയപ്പെടുന്നു. അതിന്‍റെ ഐതീഹ്യം ഇപ്രകാരം ആണ്.പണ്ട് പറയെടുപ്പിനായി ചോറ്റാനിക്കര ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ കീഴ്കാവിലെ ആല്‍മരചോട്ടില്‍ ആണ് കോലം ഇറക്കി എഴുന്നുള്ളികാറുള്ളത് .ഇതിനുള്ള കാരണമായി പറയപ്പെടുന്നത് ജഷ്ടൻ വരുമ്പോള്‍ സഹോദരി എഴുന്നെല്കും എന്ന സങ്കല്‍പം ഉള്ളതിനാല്ലാണ്.
കൈലാസസമാനമാണ് ഇവിടുത്തെ ഉപദേവപ്രതിഷ്ഠ. പാര്‍വതി സമേതനായ ശിവനും,ഗണപതിയും,മുരുകനും,അയ്യപ്പസ്വാമിയും ആണ് ഇവിടുത്തെ ഉപദേവതകള്‍.

ഊരന്മ

അയിനപ്പിള്ളി മനയുടെയും ,കോക്കര മനയുടെയും സംയുക്ത ഊരന്മയിലാ ന്ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ദൈനംദിനഭരണ കാര്യങ്ങള്‍,ഉത്സവഘോഷഗല്‍ എന്നിവ സമീപ ദേശക്കാരുടെ നേതൃത്തത്തില്‍ ഉള്ള ചെമ്മനാട് ശ്രീകൃഷ്ണസേവ സമിതിയാണ് നടത്തിവരുന്നത്.

പ്രധാന വഴിപാടുകള്‍

മഹാവിഷ്ണു

തൃക്കൈവെണ്ണ, പാല്‍പായസം,പുഷ്പാഞ്ജലി,ചന്ദനം ചാര്‍ത്തല്‍.

ശ്രീകൃഷ്ണന്‍

തൃക്കൈവെണ്ണ, പാല്‍പായസം,പുഷ്പാഞ്ജലി,തുലാഭാരം

ഗരുഢന്‍

നാഴീം പിടിയും,പക്ഷിമണി,നാളികേരം ഉടയ്ക്കല്‍.

മകരമാസത്തിലെ 28-)൦ നാള്‍ "ഇരുപത്തെട്ടുമുച്ചാല്‍" എന്ന പേരില്‍ ഗരുഡനു പ്രധാനപ്പെട്ട ദിവസമാണ്.പണ്ട് ഇ ദിനത്തില്‍ ആണ് ഗരുഡന്‍റെ പ്രതിഷ്ഠ നടന്നതെന്നും വാമൊഴി ഉണ്ട്.

ഗരുഡന്‍

ഈ ക്ഷേത്രത്തിലെ പ്രധാന പ്രേതിഷ്ടയായ ഗരുഡരൂപത്തിന്‍റെ ഉജ്വല ഭാവം താഴെ കൊടുത്തിരിക്കുന്ന "ധ്യാന ശ്ലോകത്തില്‍" പ്രതിപാധിച്ചിരികുന്ന സങ്കല്പങ്ങല്‍കനുരോധമത്രേ.


"യോ വിശ്വ പ്രാണഭ്ഭൂതസ്റ്റ്സ്തനുരചിച്ച
ഹരേര്‍-
യാനകേതുസ്വരൂപ,
യം സംചിധൈവ്യ സന്ധ്യ-സ്വയമുരഗവധു വര്‍ഗ ഗര്‍ഭപതന്ധി
ഹരേര്‍-
യാനകേതുസ്വരൂപാ,
യം സംചിധൈവ്വ സന്ദ്യ-സ്വയമുരഗവധു
വര്‍ഗ ഗര്‍ഭാപതന്ധി;
ചജ്ഞച്ചണ്ടോരുതുണ്ട ത്രുടിഫണിതവസാ
രക്തപഗാഗി താസ്യ;
വന്ദേ ചന്ദോമയം തം ഖഗപതിമമല
സ്വര്‍ണവര്‍ണം സുപര്‍ണം"

യാതൊരാള്‍ ലോകത്തിന്‍റെ മുഴുവന്‍ പ്രാണനായിറ്റുള്ളവനും ,മഹാവിഷ്ണുവിന്‍റെ രൂപഭേദവും,രഥത്തിലെ കൊടിടയാളവുമാകുന്നുവോ, യാതൊരുവനെ മനസ്സില്‍ ഓര്‍കുമ്പോള്‍ തന്നെ സര്‍പ്പസ്ത്രീകളുടെ ഗര്‍ഭം ഭയം കൊണ്ടലസ്സിപ്പിക്കുന്നുവോ,ഇളകുന്ന മൂര്‍ച്ചയുള്ള കൊക്കുകൊണ്ടു പിളര്‍ന്ന സര്‍പ്പത്തിന്റെ ദേഹത്തിലെ കൊഴുപ്പും രക്തവും കൊണ്ട് പങ്കിലമായ മുഖത്തോടുകൂടിയവനും വേദസ്വരൂപനും,നിര്‍മ്മലമായ സ്വര്‍ണത്തിന്റെ നിറം ഉള്ളവനും, പക്ഷി ശ്രെഷ്ടനുമായ ആ ഗരുഡനെ ഞാന്‍ വന്ദിക്കുന്നു.
അതീവ ബലവാനായ ഗരുഡന്‍റെ ഉല്‍പ്പത്തിയെപ്പറ്റി വാത്മീകി രാമായണത്തില്‍ ആരണ്യകടത്തില്‍ വര്നിചിട്ടുണ്ടല്ലോ. ക്സ്യ്യാപ പ്രജ പതിയുടെ പൌത്രി ആയ വിനതയ്ക് ഉണ്ടായ രണ്ടു പുത്രന്‍മാരാണ് അരുണനും ഗരുഡനും .
അകാലപ്രസൂതനായ അരുണന്‍ സൂര്യഭഗവാന്‍റെ തേരാളിയായിതീരുകയും കനിഷ്ടനായ ഗരുഡന്‍ മഹാവിഷ്ണുവിന്‍റെ വാഹനമായി വിരാജികുകയും ചെയ്തു. ഗരുഡന്‍ തര്‍ഷ്യന്‍,വൈനതേയന്‍,നാഗാന്തകന്‍,വിഷ്ണുരത്ഥന്‍,സുപര്‍ന്നന്‍,പന്നഗാശയന്‍ എന്നീ അപരനാമധേയങ്ങളാല്‍ ആരാധിക്കപ്പെടുന്ന ഗരുഡ മഹാത്മ്യം ഇവിടെ വിസ്തരികുന്നില്ല. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തി വിഷ്ണുവാഹനമായി ജന്മസായൂജ്യമടഞ്ഞ വിഷ്ണുരഥന്‍റെ നാഗശത്രുതയും സുവിദിദമാണല്ലോ. നാഗങ്ങളുടെ ചതി പ്രയോഗത്താല്‍ അമ്മ വിനതകദ്രുവിനും മക്കളായ സഹസ്ത്രനാഗങ്ങള്‍ക്കും ദാസ്യവൃത്തി സ്വീകരികേണ്ടി വന്നതിനാല്‍ മനം നൊന്ത് നാഗത്തെ ഭക്ഷണമാക്കാനുള്ള വരം വിഷ്ണുവില്‍ നിന്നും ആര്‍ജിച്ചതില്‍ നാഗകുലം തന്നെ ഭയചകിതരാവുകയും ഗരുഡന് ഇരയാവുകയും ചെയ്തത് മറ്റും ജിജ്ഞ്യാസ ഭരിതമായ കാര്യങ്ങളത്രേ..!മുകളില്‍ പറഞ്ഞ ശ്ലോകത്തിലെ ഗരുഡഭാവമാണ് ഈ ക്ഷേത്രത്തിലെ ഗരുഡവിഗ്രഹത്തിനുള്ളത്.തനിക്കിരയായ നാഗത്തിന്‍റെ നടുഭാഗം കടിച്ചുപിടിച്ച് ഇരുകൈകളിലും തലയും വാലും പിടിച്ച് ചിറകടിച്ച് പറന്നുയരാന്‍ വെമ്പുന്ന ഏതത് ദ്രഭാവം ഒട്ടൊന്ന് ഭീതിജനകമാണ്.

ഉത്സവാഘോഷങ്ങള്‍

ഈ ക്ഷേത്രത്തില്‍ കൊടിയേറ്റ് മഹോത്സവം മകരമാസത്തിലാണ്.ചോതി നക്ഷത്രത്തില്‍ കൊടിയേറ്റി തിരുവോണ നാളില്‍ ആറാട്ടോടെ സമാപിക്കുന്നു.രണ്ട് ക്ഷേത്രത്തിലും ഒരേ സമയം കൊടിയേറ്റവും കൊടിയിരക്കവും വേണമെന്നാണ് നിയമം.ഉത്സവത്തിന്‌ അന്നദാനം പ്രധാനമാണ് കൂടാതെ അഴ്ടമിരോഹിണിയും,മണ്ഡലപൂജയും,ശാസ്താംപാട്ടും കാര്യമായി തന്നെ കൊണ്ടാടുന്നു.
മാളിക
ചെമ്മനാട് ക്ഷേത്രത്തെ പോലെ തന്നെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മാളികയും ഈ ദേശക്കാര്‍ക്ക് പ്രധാനപെട്ടതാണ്. ക്ഷേത്രത്തോളം പഴക്കം ഈ മാളികയിലും ഉള്ളതിനാലാണിത്.ക്ഷേത്രത്തിലെ തിരുവാഭരണം സൂക്ഷിക്കുന്നത് മാളികയിലെ നിലവറയിലാണ്. ഉത്സവവേളയില്‍ വലിയവിളക്ക് ദിനത്തില്‍ മാത്രമേ തിരുവാഭരണം ഭഗവാനെ അണിയിക്കാറുല്ലു അതിനാല്‍ അന്നേ ദിവസമേ തിരുവാഭരണം പുറത്തെടുക്കാറുല്ലു.കാരണം നിലവറയില്‍ തിരുവാഭരണം സൂക്ഷികുന്നത് നാഗമാണെന്നും ആ നാഗത്തെ പലരും കണ്ടിട്ടുള്ളതായും പറയപ്പെടുന്നു.ഊരാണ്മക്കാരുടെ സാന്നിദ്യത്തില്‍ മാത്രമേ തിരുവാഭരണം നിലവറയില്‍ നിന്നും പുറത്തെടുക്കാറുല്ലു.കൂടാതെ ധാരാളം അറകളും താളിയോലകളും വിവിധതരത്തിലുള്ള കൊത്തുപണികളും ഇവിടെ കാണപ്പെടുന്നു.അറകളില്‍ ജലാംശം ഉള്ളതായി പറയപ്പെടുന്നു.അറകളുടെ കാവല്‍കാരനായി ഒരു പാമ്പിനെ മാളികയില്‍ കാണാം.പഴമയുടെ പെരുമ വിളിച്ചോതുന്ന ഈ നാലുകെട്ടില്‍ നിരവധി മണിച്ചിത്രത്താഴുകളും ഉണ്ട്